Sunday, October 4, 2026

“ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്” ഉടൻ നടപ്പാക്കും – പ്രധാനമന്ത്രി നരേന്ദ്രമോദി

നർമദ : “ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്” ആശയം ഭാരതത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും, ഇത് ജനാധിപത്യ വ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി . ഗുജറാത്തിലെ ഏകതാ ദിന ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം, രാജ്യം ഏകീകൃത സിവിൽ കോഡിന്റെ നടപ്പിനായി മുന്നോട്ട് പോകുന്നുവെന്നും, ഇത് മതേതരത്വം സംരക്ഷിക്കുന്ന കോഡാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാർഷികത്തിൽ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിക്കുകയായിരുന്നു അദ്ദേഹം. “ഈ വർഷം ഒരു പ്രത്യേക യാദൃശ്ചികത ഉണ്ട്; ഒരു വശത്ത് ഐക്യത്തിന്റെ ഉത്സവം, മറുവശത്ത് ദീപാവലിയുടെ ആഘോഷം,” ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഭാരതത്തെ ലോകമെങ്ങും പ്രകാശിപ്പിക്കുന്നതിലേക്കുള്ള കാഴ്ച്ചപ്പാടിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് “ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്” നടപ്പിലാക്കുന്നതിന് സർക്കാർ പദ്ധതികൾക്കായുള്ള നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ഈ നിയമം പരിഗണിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

“ഭാരതം ഏകത്വത്തിലേക്കാണ് നീങ്ങുന്നത്. ‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ , ഭാരതത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും, രാജ്യത്തിന്റെ വികസനത്തിനും വിഭവങ്ങളുടെ പ്രയോജനപരമായ ഉപയോഗത്തിനും വഴിയൊരുക്കുകയും ചെയ്യും,” എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

അതേസമയം, 70 വർഷമായി ബാബാ സാഹിബ് അംബേദ്കറുടെ ഭരണഘടന രാജ്യത്തുടനീളം നടപ്പാക്കിയിരുന്നില്ല. മുൻ ഭരണകൂടങ്ങൾ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 ഒഴിവാക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ, എൻഡിഎ സർക്കാർ അത് സാധ്യമാക്കി, അതിനാൽ ഭരണഘടനയുടെ അടിസ്ഥാനം സംരക്ഷിക്കപ്പെടുന്നതിൽ സുപ്രധാനമായ പുരോഗതി കൈവരിച്ചു,” എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles