Friday, May 17, 2024
spot_img

വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയവേ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം ∙ ജില്ലയിൽ പുത്തൂരിനു സമീപം തേവലപ്പുറത്തു ഹോം ക്വാറന്റൈനിൽ കഴിയവെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു . തേവലപ്പുറം ആലിൻകുന്നുംപുറം മനോജ് ഭവനിൽ മനോജി(24) നാണ് ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത് . ഇയാൾ ഈ മാസം ഒന്നിനാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത് . സുഹൃത്തുക്കൾക്കൊപ്പം വീടെടുത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു മനോജ് . കൂടുതൽ പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്ക് അയച്ചു.

Related Articles

Latest Articles