Saturday, October 31, 2026

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ പൂർണ ന​ഗ്നരാക്കി നടത്തിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ,പിടിയിലായത് പത്തൊൻപത്കാരൻ

ഇംഫാൽ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ പൂർണ ന​ഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സം​ഗത്തിനു ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. യുംമ്ലെംബം യുങ്സിതോയ് (19) ആണ് പിടിയിലായത്.

നേരത്തെ പിടിയിലായ നാല് പോർക്കെതിരെ പീഡനത്തിനും കൊലക്കുറ്റത്തിനുമാണ് കേസെടുത്തത്. സംഭവത്തില്‍ പ്രധാന പ്രതി നേരത്തെ പിടിയിലായിരുന്നു. മുഖ്യസൂത്രധാരനായ ഹെര്‍ദാസ് (32) എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles