Friday, May 24, 2024
spot_img

കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പിനൊപ്പം കേരളത്തിൽ സിക്കയും പിടിമുറുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ 16 കാരി പെൺകുട്ടിയ്ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. രാജീവ് ഗാന്ധി ബയോടെക്നോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് പോസിറ്റീവായത്.

ശാസ്തമംഗലം, പൂന്തുറ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ എന്നിവർക്കും സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് മാത്രം 4 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് പോസിറ്റീവായവരുടെ എണ്ണം 23 ആയി ഉയർന്നു. കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുള്ളപ്പോൾ സിക്കയും വെല്ലുവിളി ഉയർത്തുന്നത്തിന്റെ ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles