Monday, September 28, 2026

ഗുജറാത്തിൽ ബസും എസ് യു വിയും കൂട്ടിയിടിച്ച് അപകടം; ഒമ്പത് പേർ മരിച്ചു,നിരവധിപേർക്ക് പരിക്ക്

ഗുജറാത്ത് :ബസും എസ് യുവിയും കൂട്ടിയിടിച്ച് 9 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ ഗുജറാത്തിലെ നവ്സാരി ജില്ലയിൽ അഹമ്മദാബാദ്-മുംബൈ ഹൈവേയിൽ വച്ചായിരുന്നു അപകടമുണ്ടായത്.പരുക്കേറ്റവരിൽ ഗുരുതരാവസ്ഥയിലുള്ള ആളെ സൂറത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ് യു വിയിൽ യാത്ര ചെയ്ത ഒമ്പത് പേരിൽ എട്ട് പേരും ബസിന്റെ ഡ്രൈവറും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി നവസാരി എസ്പി ഋഷികേശ് ഉപാധ്യായ പറഞ്ഞു.

എസ് യു വിയിൽ യാത്ര ചെയ്തിരുന്നവർ അങ്കലേശ്വർ നിവാസികളായിരുന്നു. വൽസാദിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. ബസിലെ യാത്രക്കാർ വൽസാദിൽ നിന്നുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles