Monday, October 5, 2026

എറണാംകുളത്ത് മാദ്ധ്യമ സംഘത്തിന് നേരെയുണ്ടായ കയ്യേറ്റ ശ്രമം;അക്രമികളിൽ ഒരാൾ പോലീസിന്റെ പിടിയിൽ,അറസ്റ്റിലായത് നെട്ടൂർ സ്വദേശി സിറാജ്

എറണാംകുളം:മാദ്ധ്യമ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാളെ പോലീസ് പിടികൂടി.നെട്ടൂര്‍ സ്വദേശി സിറാജിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളാണ് വാഹനം ഓടിച്ചിരുന്നതെന്ന് മാദ്ധ്യമ സംഘം വ്യക്തമാക്കി.

വാഹനം തട്ടിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യേറ്റത്തിലേക്ക് കടന്നത്. എറണാകുളം കുമ്പളത്ത് വച്ചാണ് ആക്രമണം.ഇ. ഇല്യാസ് എന്നയാളുടെ പേരിലാണ് വാഹനം. അക്രമികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് മാദ്ധ്യമ സംഘം പറയുന്നു.

റിപ്പോർട്ടിങ്ങിനായി പോയ വനിതാ മാദ്ധ്യമ പ്രവർത്തക ഉൾപ്പെടെയുള്ള സംഘത്തെയാണ് മദ്യപ സംഘം മർദ്ദിച്ചത്.ക്യാമറമാൻ ഉൾപ്പെടെയുള്ളവരെ സംഘം കയ്യേറ്റം ചെയ്യുകയും തലയ്ക്കിടിക്കുകയും അസഭ്യം വിളിച്ച് പറയുകയും ചെയ്തു.സംഭവത്തിനു ശേഷം ഇവർ ഇതേ വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ട്വൻ്റിഫോർ സംഘം പൊലീസിൽ പരാതിനൽകിയിട്ടുണ്ട്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Related Articles

Latest Articles