Saturday, October 24, 2026

സഹോദരന്മാർ തമ്മിൽ വാക്കുതർക്കം; സംഘർഷം ഒഴിവാക്കാൻ ഇടപെട്ട സുഹൃത്ത് കുത്തേറ്റ് മരിച്ചു; മുഖ്യ പ്രതി അറസ്റ്റിൽ

ദില്ലി: മോട്ടർ സൈക്കിളിനെ ചൊല്ലിയുണ്ടായ വാക്കേറ്റതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കുത്തേറ്റ സംഭവത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. മോട്ടർ സൈക്കിൾ ഓടിച്ചെത്തിയ ഷാരുഖിനെ സഹോദരൻ ഷാബിർ തടഞ്ഞു നിർത്തുകയും ബൈക്ക് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തല്ലുണ്ടായി.

പ്രശ്നം പരിഹരിക്കുന്നതിനായി ഇരുവരും സുഹൃത്തായ മോയിൻ ഖാൻ എന്ന മോണ്ടിയുടെ അടുത്തെത്തുകയും ഇയാൾ ഇരുവരുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ മോണ്ടിയുടെ സംസാരത്തിൽ പ്രകോപിതനായ ഷാരുഖ് മോണ്ടിയോട് അപമര്യാദയായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്തു. വഴക്കു മൂർച്ഛിക്കുന്നതിനിടയിൽ മോണ്ടിയുടെ ബന്ധുവായ ഫർദീനും, അർമാനും സ്ഥലത്തെത്തുകയും കൂട്ടത്തല്ല് നടക്കുകയും ചെയ്തതായി പോലീസ് പറയുന്നു.

സംഘർഷം രൂക്ഷമായതോടെ ഷാരുഖ് കത്തിയെടുത്ത് മോണ്ടി, അർമാൻ, ഫർദീൻ , ഷബീർ എന്നിവരെ കുത്തുകയായിരുന്നു. പരിക്കേറ്റ ഇവരെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അർമാൻ മരണപ്പെടുകയാണുണ്ടായത്. സംഭവത്തിൽ മുഖ്യ പ്രതി ഷാരൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles