തിരുവന്തപുരം: പോക്സോ കേസിൽ ഒളിവിൽ പോയ പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ഞകാല സ്വദേശി സുരേന്ദ്രൻ പിള്ളയാണ് മരിച്ചത്. മേലേപ്പുരയിലെ കുടുംബ വീടിനോട് ചേർന്നുള്ള ഷെഡിൽ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹത്തിന്റെ ദുർഗന്ധം പുറത്തു വന്നതോടെയാണ് മരണവിവരം നാട്ടുകാർ പുറത്തറിഞ്ഞത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശേഷം കുന്നിക്കോട് നിന്നും പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു

