Friday, May 31, 2024
spot_img

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശികളായ നാലംഗ സംഘം ബെംഗളൂരുവിൽ പിടിയിൽ; പ്രതികൾ തട്ടിയത് ലക്ഷങ്ങൾ!

ബത്തേരി∙ ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ കവരുന്ന വന്‍തട്ടിപ്പ് സംഘം പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ, പൂജപ്പുര ബദാനിയ വീട്ടില്‍ ജിബിന്‍(28), കഴക്കൂട്ടം ഷീല ഭവനിൽ അനന്തു(29), പാലക്കാട് ആനക്കര സ്വദേശി കൊണ്ടുകാട്ടില്‍ വീട്ടില്‍ രാഹുല്‍(29), കുറ്റ്യാടി കിഴക്കയില്‍ വീട്ടില്‍ അഭിനവ്(24) എന്നിവരാണ് പിടിയിലായത്. പ്രതികളെ ബെംഗളൂരുവില്‍ നിന്നുമാണ് ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതികളിൽ നിന്ന് 20 മൊബൈൽ ഫോണുകളും, എട്ട് സിംകാർഡുകളും, ഒമ്പതു എടിഎം കാർഡുകളും, 8,40,000 രൂപയും പിടിച്ചെടുത്തു. 2,30,000 രൂപ കവർന്നെന്ന കുപ്പാടി സ്വദേശിയായ യുവാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. 2023 ഒക്ടോബറിലാണ് കുപ്പാടി സ്വദേശിയിൽ നിന്ന് പ്രതികൾ ലക്ഷങ്ങൾ കവർന്നത്. മറ്റു പലരിൽ നിന്നും ഇതേരീതിയിൽ സംഘം കബളിപ്പിച്ച് പണം കവർന്നിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Related Articles

Latest Articles