Monday, April 29, 2024
spot_img

കയറു പിരിയൻ ഐസക്കേ കണ്ണ് തുറന്ന് കാണൂ…!

യുപിഐ പണമിടപാടിൽ ഓഗസ്റ്റ് മാസം 10 ബില്യൺ ട്രാൻസാക്ഷൻ നടത്തിയെന്ന റെക്കോർഡ് നേട്ടം ഇന്ത്യ കൈവരിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ, കഴിഞ്ഞ ഒരു പത്ത് വർഷത്തിനിടയിൽ നമ്മുടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ മാറ്റം എന്താണെന്ന് കേട്ടാൽ അത് ഡിജിറ്റൽ പണമിടപാട് രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടമാണെന്ന് നിസംശയം പറയാം. ഇപ്പോഴിതാ, ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനങ്ങളിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് G20 ഉച്ചകോടിയിലെത്തിയ ലോകനേതാക്കൾ. കയ്യിൽ പണമില്ലാതെ പണമിടപാട് നടത്തിയതിന്റെ ആശ്ചര്യത്തിലാണ് നേതാക്കൾ. ഭാരത് മണ്ഡപത്തിലെത്തി യുപിഐ പണമിടപാട് നടത്തുന്ന ബ്രസീൽ പ്രതിനിധിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തനതായ കരകൗശല ഉത്പന്നങ്ങളുടെ വമ്പൻ സ്റ്റാളാണ് ലോകനേതാക്കൾക്കായി ഭാരത് മണ്ഡപത്തിലൊരുങ്ങിയത്. ഇവിടെ തമിഴ്‌നാടിന്റെ കരകൗശല സ്റ്റാളിലെത്തിയ ബ്രസീൽ പ്രതിനിധിയാണ് യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്തിയത്. ഇത്രമാത്രം ഡിജിറ്റൽ സൗകര്യങ്ങളിൽ നിങ്ങൾ അനുഗ്രഹീതരാണെന്നും ഏറെ പ്രചോദനമാണ് ഇത് നൽകിയതെന്നും പ്രതിനിധി വ്യക്തമാക്കി.

അതേസമയം, ഇന്ത്യയുടെ സുഗമ ഡിജിറ്റൽ സംവിധാനങ്ങൾ അനുഭവിച്ചറിയാനുള്ള അവസരം കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. വിദേശ പ്രതിനിധികൾക്ക് യുപിഐ വാലറ്റുകളിൽ 1000 രൂപ വീതമാണ് നൽകിയത്. ഇതിനായി 10 ലക്ഷത്തിലധികം തുകയാണ് കേന്ദ്രം മാറ്റിവെച്ചത്. ഇടപാട് നടത്തുന്നതിനായി ജി20 ഇന്ത്യ മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കിയിരുന്നു. അതേസമയം, എല്ലാ അംഗരാജ്യങ്ങളുടെയും ഭാഷകളെ പിന്തുണയ്‌ക്കുന്ന തരത്തിലായിരുന്നു ആപ്പി്‌ന്റെ വികസനം. ഇതിന് പുറമേ പ്രതിനിധികൾക്ക് ഇന്ത്യയിലെ ഡിജിറ്റൽ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നേർകാഴ്ച നൽകാനായി ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻസ് സോണും ഒരുക്കിയിരുന്നു. കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയമാണ് ഇതിന് നേതൃത്വം നൽകിയത്. ഭാരത് മണ്ഡപത്തിലെ 414 ഹാളുകളിലാണ് അത്യാധുനിക ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻസ് സോണുകളൊരുക്കിയത്. ഡിജിറ്റൽ വ്യാപരത്തിനായി രാജ്യമെമ്പാടും ഏകീകൃത സംവിധാനമായ ONDC, വ്യക്തിഗത രേഖകൾ ഡിജിറ്റൽ ആയി സൂക്ഷിക്കുന്നതിന് ഡിജി ലോക്കർ, ആരോഗ്യമേഖലയെ ഡിജിറ്റലാക്കുന്ന ഇ-സഞ്ജീവനി തുടങ്ങിയവയും ലോകനേതാക്കൾക്ക് പരിചയപ്പെടുത്തി നൽകാൻ ജി20 വേദിക്ക് കഴിഞ്ഞു.

Related Articles

Latest Articles