Saturday, October 24, 2026

ഓപ്പറേഷന്‍ ദേവീശക്തി’, അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ദൗത്യത്തിന് പേരിട്ട് കേന്ദ്രം

ദില്ലി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ദൗത്യത്തിന് ഓപ്പറേഷന്‍ ദേവീശക്തി എന്ന പേര് നല്‍കി കേന്ദ്രസര്‍ക്കാര്‍. വ്യോമസേനയ്ക്കും എയർ ഇന്ത്യയ്ക്കും വിദേശകാര്യ മന്ത്രാലയത്തിനും സല്യൂട്ടെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.

അതേസമയം കാബൂളില്‍ നിന്ന് താജിക്കിസ്ഥാനിൽ എത്തിയ 78 പേരുമായി എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ദില്ലിയിൽ എ​ത്തി. സം​ഘ​ത്തി​ലു​ള​ള 25 പേ​ർ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​ണ്. ഇ​റ്റാ​ലി​യ​ൻ സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മ​ല​യാ​ളി​യാ​യ സി​സ്റ്റ​ർ തെ​രേ​സ ക്ര​സ്റ്റ​യും വി​മാ​ന​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രെ വ്യോ​മ​സേ​ന വി​മാ​ന​ത്തി​ൽ കാ​ബൂ​ളി​ൽ നി​ന്ന് താ​ജി​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ദു​ഷാ​ൻ​ബെ​യി​ൽ എ​ത്തി​ച്ചി​രു​ന്നു. അ​വി​ടെ നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ക​യ​റ്റി ഇ​ന്ത്യ​യി​ലേ​ക്ക് അ‍​യ​ക്കു​ക​യാ​യി​രു​ന്നു- വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി അ​റി​യി​ച്ചു.

അ​ഫ്ഗാ​നി​ൽ​നി​ന്നും എ​ത്തി​യ​വ​രെ സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി​മാ​രാ​യ ഹ​ർ​ദീ​പ് പു​രി, വി ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. മൂ​ന്ന് സി​ക്ക് വി​ഭാ​ഗ​ത്തി​ന്‍റെ വി​ശു​ദ്ധ​ഗ്ര​ന്ഥ​ങ്ങ​ളും അ​ഫ്ഗാ​നി​ൽ​നി​ന്നും കൊ​ണ്ടു​വ​ന്നു. അതേസമയം അതിനിടെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ആറ് വിദേശ രാജ്യങ്ങളാണ് അവരുടെ രാജ്യത്തെ സ്ഥാപനങ്ങള്‍ക്ക് വേണ്ടി അഫ്ഗാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles