ദില്ലി : 26 നിരപരാധികൾ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം സംഘടിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ജൂൺ ഒന്ന് മുതൽ 30 വരെ നീണ്ടുനിൽക്കുന്ന മത്സരത്തിനാണ് മന്ത്രാലയം തുടക്കം കുറിച്ചിരിക്കുന്നത്. മത്സരത്തിലെ ആദ്യ മൂന്ന് വിജയികൾക്ക് 10,000 രൂപ വീതം സമ്മാനമായി ലഭിക്കും.ചെങ്കോട്ടയിൽ നടക്കുന്ന 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രത്യേക അവസരം ലഭിക്കും.
📢 Ministry of Defence invites young minds to make their voices heard! 🇮🇳✍️
Participate in the MoD & @mygovindia bilingual essay contest on#OperationSindoor – Redefining India’s Policy Against #Terrorism.
🏆 Top 3 winners will receive Rs 10,000 each and get an exclusive chance… pic.twitter.com/p2Kz0l3txG
— Ministry of Defence, Government of India (@SpokespersonMoD) June 1, 2025
‘ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തോടുള്ള ഇന്ത്യയുടെ നയം പുനർനിർവചിക്കുന്നു’ എന്ന വിഷയത്തിലാണ് ഉപന്യാസ മത്സരം. ‘യുവ മനസ്സുകളുടെ ശബ്ദം കേൾക്കാൻ പ്രതിരോധ മന്ത്രാലയം’ എന്ന കുറിപ്പോടെയാണ് മത്സരവിവരങ്ങൾ മന്ത്രാലയം എക്സിൽ പങ്കുവച്ചത്. ഹിന്ദിയിലോ ഇംഗ്ലീഷിലോ രചനകൾ അയക്കാം. ഓരാൾക്ക് ഒരു തവണ മാത്രമേ അയക്കാൻ സാധിക്കുകയുള്ളൂ.

