Thursday, October 1, 2026

പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് കിരീടവിജയം!ആഘോഷപ്രകടനങ്ങൾക്കിടെ പാരീസിൽ വൻ സംഘർഷം, 2 മരണം, 192 പേർക്ക് പരിക്ക് ! 559 പേർ അറസ്റ്റിൽ

പാരീസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് കിരീടവിജയത്തിന് പിന്നാലെ പാരീസ് നഗരത്തിൽ വന്‍ സംഘര്‍ഷം. ആരാധകരുടെ ആഹ്ലാദപ്രകടനങ്ങള്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയതിൽ രണ്ടുപേര്‍ മരിച്ചതായും 192 പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ 559 പേർ അറസ്റ്റിലായി.

കിരീടവിജയം ആഘോഷിക്കാനായി പാരീസിലെ തെരുവുകളില്‍ പതിനായിരങ്ങളാണ് ഒത്തുകൂടിയത്. കദേശം 50,000-ഓളം പേരാണ് സ്റ്റേഡിയങ്ങള്‍ക്ക് പുറത്ത് സ്‌ക്രീനുകളില്‍ ഫൈനല്‍ മത്സരം വീക്ഷിച്ചത്.
ആഘോഷ പ്രകടനങ്ങൾ സംഘർഷത്തിലേക്ക് വഴിമാറിയതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആഘോഷപ്രകടനങ്ങള്‍ക്കിടയില്‍ ക്രിമിനലുകള്‍ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയായിരുന്നുവെന്നാണ് ഫ്രഞ്ച് മന്ത്രിയായ ബ്രൂണോ റിട്ടാല്യു പ്രതികരിച്ചു. ആയിരത്തോളം ക്രിമിനലുകള്‍ ഷോപ്പുകള്‍ കൊള്ളയടിക്കപ്പെട്ടുവെന്നും പോലീസ് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെയും ആക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
Edited17:21

GOKUl Chettan Tatawamayi

Related Articles

Latest Articles