Friday, October 2, 2026

ഓപ്പറേഷൻ തല്ലുമാല;നിയമ ലംഘകരിൽ നിന്ന് പിഴയീടാക്കിയത് 5.39 ലക്ഷം രൂപ

മലപ്പുറം : ഓപ്പറേഷൻ തല്ലുമാല എന്ന പേരിൽ പോലീസ് നടത്തിയ പരിശോധനയിലൂടെ നിയമ ലംഘകരിൽ നിന്ന് പിഴയീടാക്കിയത് 5.39 ലക്ഷം രൂപ.പരിശോധനയിൽ 200 പേർക്കെതിരെ നിയമ ലംഘനത്തിന് പോലീസ് കേസെടുത്തു,205 വാഹനങ്ങൾ പിടിച്ചെടുത്തു. ഇത് കൂടാതെ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 53 വിദ്യാർത്ഥികൾക്കും ഇവരുടെ രക്ഷിതാക്കൾക്കുമെതിരെ കേസെടുത്തു.
വാഹനങ്ങൾ നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് 22 വിദ്യാർത്ഥികൾക്കെതിരെയും രേഖകളില്ലാതെ വാഹനം ഓടിച്ചതിന് 69 വിദ്യാർത്ഥികൾക്കെതിരെയും നിയമ നടപടി എടുത്തിട്ടുണ്ട്.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിലാണ് ഓപ്പറേഷൻ തല്ലുമാല എന്ന പേരിൽ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ലഹരി ഉപയോഗവും വിൽപ്പനയും തടയുക, വാഹന നിയമലംഘനങ്ങൾ പിടികൂടുക, വിദ്യാർത്ഥികൾ തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകുന്ന ഇടങ്ങളിൽ സമാധാനന്തരീക്ഷം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശോധന നടത്തുന്നത്.ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.പരിശോധനകൾ ഇനിയുള്ള ദിവസങ്ങളിലും തുടരാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Related Articles

Latest Articles