കൊച്ചി : ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ കഴിയാത്തത് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നും, ഈ കാരണത്താൽ കൊച്ചിയിലെ ജനങ്ങൾ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു ഇതുമൂലം നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ജനങ്ങൾ നേരിടുന്നത്. ബ്രഹ്മപുരത്ത് തീ ഇട്ടത് വലിയ ക്രിമിനൽ കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിന് വ്യക്തമായ പ്ലാൻ ഇല്ലാത്തതാണ് പ്രശ്നം ഇത്രയും രൂക്ഷമാകാൻ കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശ്വാസംമുട്ട് പോലെയുള്ള വലിയ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കൊച്ചി നഗരത്തിലെ നിരത്തുകളിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്ന കാഴ്ചകളാണ് കാണാൻ സാധിക്കുന്നത്. മാലിന്യങ്ങളിൽ നിന്നും വരുന്ന ദുർഗന്ധം വഴിയാത്രക്കാരിൽ ബുദ്ധിമുട്ടിക്കുകയാണ്. ബ്രഹ്മപുരത്ത് പുക അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു

