Sunday, May 5, 2024
spot_img

സാമ്പത്തികമായ പിന്നോക്കാവസ്ഥയിലും പഠന മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തി അനുമോദിച്ച ‘അഭിനന്ദനം 2022’ ശ്രദ്ധേയമായി; കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യാതിഥിയായി

തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളിലും പഠന മികവ് പുലർത്തുന്ന കുട്ടികളെ അനുമോദിക്കുന്നതിനും അവർക്ക് തുടർഭരണത്തിനുള്ള സഹായം വിതരണം ചെയ്യുന്നതിനും ‘എന്റെ അനന്തപുരി’ എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘അഭിനന്ദൻ 2022’ ശ്രദ്ധേയമായി. അനുമോദന സദസ്സും ഓണാഘോഷവുമായി സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യാതിഥിയായി. നെയ്യാറ്റിൻകര എസ് എൻ ഓഡിറ്റോറിയത്തിൽ രാവിലെയും തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബിൽ വൈകുന്നേരവുമാണ് പരിപാടി സംഘടിപ്പിച്ചത്.

വിവിധ കലാപരിപാടികളും സമൂഹ ഓണസദ്യയും പരിപാടിയോട് അനുബന്ധിച്ച് നടന്നു ഒപ്റ്റിക്കൽ ഫൈബർ ടെക്നോളജി മേഖലയിലെ മുൻനിര ശാസ്ത്രജ്ഞൻ ഡോ രാംദാസ് പിള്ള, തത്വമയി ന്യൂസ് ചീഫ് എഡിറ്റർ രാജേഷ് പിള്ള തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു. ഗ്ലോബൽ ഗിവേർസ് ഫൗണ്ടേഷൻ ആയിരുന്നു പരിപാടിയുടെ പ്രമുഖ സംഘാടകർ

Related Articles

Latest Articles