Thursday, May 16, 2024
spot_img

ഇടുക്കി ഡാം തുറക്കേണ്ടി വരും: കേരളത്തിലെ പത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്​ഥാനത്തെ പത്ത്​ ഡാമുകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു. കക്കി(kakki dam), ഷോളയാര്‍, മാട്ടുപ്പെട്ടി, കുന്ദള, കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, മൂഴിയാര്‍, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ് അലേര്‍ട്ട്(Red Alert) പ്രഖ്യാപിച്ചത്. കനത്തമഴയിൽ ജലനിരപ്പ്​ ഉയർന്നതോടെ കക്കി ഡാം തുറന്നു. രണ്ട്​ ഷട്ടറുകളാണ്​ ഉയർത്തിയത്​.

കൂടാതെ കേരള ഷോളയാർ ഡാം രാവിലെ പത്തിന്​ തുറന്നിട്ടുണ്ട്​. ചാലക്കുടിയിൽ വൈകീട്ട്​ നാല്​ മണിയോടെ വെള്ളമെത്തും. ഇതേതുടർന്ന് ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു.

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ രാവിലെ ഏഴുമണി മുതൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. ജലനിരപ്പ് 2396.86 അടിയിൽ എത്തിയതിനെ തുടർന്നാണ്​ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അണക്കെട്ടിൽ ജലനിരപ്പ്​ രണ്ടടി കൂടി ഉയർന്നാൽ ഷട്ടറുകൾ ഉയർത്തും. സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിൽ ഉള്ളത്. തുടർന്ന് 2397.86 അടിയിൽ എത്തിയാൽ റെഡ്​ അലർട്ട്​ പ്രഖ്യാപിക്കും. ഇടുക്കി ജലസംഭരണിയുടെ ഓറഞ്ച്​ അലർട്ടും റെഡ്​ അലർട്ടും തമ്മിലുള്ള വ്യത്യാസം ഒരു അടിയാണ്​.

Related Articles

Latest Articles