Sunday, May 19, 2024
spot_img

കെ-റെയില്‍; കൊല്ലം, പത്തനംതിട്ട ജില്ലകളില്‍കൂടി സാമൂഹികാഘാത പഠനം നടത്താൻ ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ലകളില്‍ കൂടി സാമൂഹികാഘാത പഠനം നടത്താന്‍ ഉത്തരവിട്ട് സർക്കാർ.

പരമാവധി മൂന്ന് മാസത്തിനകം പഠനം പൂര്‍ത്തിയാക്കണമെന്നാണ് സാമൂഹികാഘാത പഠനം നടത്തുന്ന ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇപ്പോള്‍ അടിയന്തരമായി പഠനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.

അതേസമയം സാമൂഹികാഘാത പഠനത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും നഷ്ടപരിഹാര തുക അടക്കമുള്ള കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തുക.

നേരത്തെ തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സാമൂഹികാഘാത പഠനം നടത്താന്‍ ഉത്തരവുണ്ടായിരുന്നു.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles