ഓസ്‌കര്‍ വേദിയിലെ വിവാദമായ കൈയേറ്റം നടന്ന സംഭവത്തിൽ നടന്‍ വില്‍ സ്മിത്തിന്റെ രാജി അംഗീകരിച്ചതായി അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് അറിയിച്ചു. ഓസ്‌കര്‍ വേദിയില്‍ വെച്ച് അവതാരകനെ തല്ലിയ സംഭവത്തില്‍ അക്കാദമിയുടെ അച്ചടക്കനടപടി ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജി പ്രഖ്യാപനം താരം അറിയിച്ചത്. വിൽ സ്മിത്തിന്റെ രാജി സ്വീകരിക്കുന്നതായി അക്കാദമി ചെയര്‍മാനും അറിയിച്ചു.
തനിയ്ക്ക് നൽകുന്ന ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് വില്‍ സ്മിത്ത് പ്രതികരിച്ചു. ഓസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം മോശമായിപ്പോയെന്നും, തനിയ്ക്കുമേൽ അക്കാദമി അര്‍പ്പിച്ച വിശ്വാസം നിലനിർത്താൻ കഴിഞ്ഞില്ലെന്നും വിൽസ്മിത്ത് പറഞ്ഞു. 94ാമത് ഓസ്‌കര്‍ പ്രഖ്യാപന ചടങ്ങിനിടെയാണ് വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ അടിച്ചത്. ആലോപേഷ്യ രോഗ ബാധിതയായ തന്റെ ഭാര്യയെ അവതാരകൻ കളിയാക്കിയതാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്.
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…