Wednesday, September 30, 2026

നേതൃമാറ്റത്തില്‍ തീരുമാനമില്ല; സമവായ നീക്കം പാളി; എല്‍.ജെ.ഡിയില്‍ കൂട്ടരാജി

കോഴിക്കോട്: ഷെയ്ക് പി ഹാരിസ് അടക്കം മൂന്ന് പേര്‍ എല്‍ജെഡിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവച്ചു. എല്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി അങ്കത്തില്‍ അജയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി രാജേഷ് പ്രേം എന്നിവരും രാജി സമര്‍പ്പിച്ചു. നേരത്തെ എംവി ശ്രേയാംസ്‌കുമാര്‍ വിഭാഗവും ഷെയ്ഖ് പി ഹാരിസ് വിഭാഗവും തമ്മില്‍ അനുരജ്ഞന ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ അനുനയനീക്കം ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുകയാണ്.

പാര്‍ട്ടിക്കുള്ളിലെ വിമതര്‍ക്കെതിരെ എല്‍.ജെ.ഡി അച്ചടക്കനടപടിയെടുത്തിരുന്നു. ഷെയ്ഖ് പി.ഹാരിസും സുരേന്ദ്രന്‍ പിള്ളയുമുള്‍പ്പെടെ നാലുപേര്‍ക്കെതിരെയായിരുന്നു നടപടി. സമാന്തര യോഗം ചേര്‍ന്നതില്‍ വിമതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നതോടെയായിരുന്നു നടപടിയുണ്ടായത്. സംസ്ഥാന പ്രസിഡണ്ട് ശ്രേയാംസ് കുമാറിന്റെ നീക്കങ്ങളാണ് എല്‍.ജെ.ഡിക്ക് മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് കാരണമെന്ന് ഇവര്‍ നേരത്തെ ആരോപിച്ചിരുന്നു. ശ്രേയാംസ് കുമാറിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടുള്ളവരായിരുന്നു സംസ്ഥാന ഭാരവാഹി യോഗം ചേര്‍ന്നിരുന്നത്.

Related Articles

Latest Articles