ദില്ലി: കൻവർ തീർത്ഥാടന യാത്ര റദ്ദാക്കി യൂണിയനുകൾ. കോവിഡ് സാഹചര്യത്തിൽ തീർത്ഥാടനം റദ്ദാക്കണമെന്ന യുപി സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് കൻവർ യൂണിയനുകൾ യാത്ര റദ്ദാക്കിയത്. ഇപ്പോഴത്തെ കോവിഡ് സാഹര്യം മുൻനിർത്തി ഉത്തർപ്രദേശ് സർക്കാർ കൻവർ യുണിയനുകളുമായി ചർച്ചകൾ നടത്തിയിരുന്നു . അതിനുപിന്നാലെയാണ് കൻവർ യാത്ര റദ്ദാക്കിയാതായി യൂണിയനുകൾ അറിയിച്ചത്. അതേസമയം കോവിഡ് സാഹചര്യം കണക്കിലെടുത്ത് കൻവർ യാത്രയ്ക്ക് ഉത്തരാഖണ്ഡ് സർക്കാർ നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

യുപിയിലെ ദേവ്ഘറിലുള്ള ശിവക്ഷേത്രത്തിൽ ശ്രാവണ മാസാരംഭമായ 25 നു തുടങ്ങി ഒരു മാസം നീളുന്ന മേളയോട് അനുബന്ധിച്ചാണ് കൻവർ യാത്ര നടക്കാറുള്ളത്. കോവിഡ് മൂലം കഴിഞ്ഞ വർഷവും യാത്ര റദ്ദാക്കിയിരുന്നു. 2019 ൽ നടന്ന കൻവർ യാത്രയിൽ 3.50 കോടി തീർത്ഥാടകർ പങ്കെടുത്തിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

