Tuesday, November 3, 2026

ഓശ്ശേരി ചെറുവള്ളി ഇല്ലത്ത് രോഹിണി നാൾ ഗോദ വർമ്മ രാജ നിര്യാതനായി ; ആശൂലം മൂലം പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രം അടച്ചു ; സംസ്കാരചടങ്ങുകൾ നവംബർ 12 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശേഷം

പന്തളം : ഓശ്ശേരി ചെറുവള്ളി ഇല്ലത്ത് രോഹിണി നാൾ ഗോദ വർമ്മ രാജ നിര്യാതനായി. ഇന്ന് വൈകുന്നേരം 4.30 മണിയോടെയായിരുന്നു അന്തരിച്ചത്. ആശൂലം മൂലം പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രം അടച്ചു. ശുദ്ധിക്രിയകൾക്കു ശേഷം നവംബർ 21 മുതൽ ക്ഷേത്രദർശനവും പന്തളം കൊട്ടാരത്തിലെ തിരുവാഭരണദർശനവും ഉണ്ടായിരിക്കുന്നതാണ്. സംസ്കാരചടങ്ങുകൾ നവംബർ 12 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശേഷം പന്തളം വടക്കേ കൊട്ടാര വളപ്പിൽ നടത്തും.

ഓശ്ശേരി ചെറുവള്ളി ഇല്ലത്ത് ജയന്തൻ നമ്പൂതിരിയുടെയും പന്തളം വടക്കേമുറി പുത്തൻകോയിക്കൽ കൊട്ടാരത്തിലെ അവിട്ടം തിരുനാൾ അംബ തമ്പുരാട്ടിയുടെയും മകനാണ് രോഹിണി നാൾ ഗോദ വർമ്മ രാജ. എണ്ണയ്ക്കാട് കൊട്ടാരത്തിലെ ലീല ബായ് തമ്പുരാട്ടി (റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ) ഭാര്യയാണ്. ഗോദ വർമ്മ രാജ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ പോസ്റ്റ്മാസ്റ്റർ ആയി വിരമിച്ചിരുന്നു. കൂടാതെ, മുൻ രാജപ്രതിനിധിയും പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ സെക്രട്ടറിയുമായിരുന്നു.

മക്കൾ: ഡോ. പൂർണ്ണിമ ജി. വർമ്മ (കുറിച്ചി ദേശീയ മാനസികാരോഗ്യ ഹോമിയോ ഗവേഷണ കേന്ദ്രം), ചാന്ദ്നി ജി. വർമ്മ (പ്രൊഫസർ – എൻ.ഐ.റ്റി. സൂറത്ത്ക്കൽ), സൂരജ് ജി. വർമ്മ (യു.എസ്.എ). മരുമക്കൾ: ദീപേഷ് വർമ്മ, ശരണ്യ വർമ്മ. സഹോദരങ്ങൾ: അശ്വതി തിരുനാൾ രാമ വർമ്മ രാജ, പരേതരായ പത്മിനി തമ്പുരാട്ടി, തന്വങ്കി തമ്പുരാട്ടി, കേരള വർമ്മ രാജ.

Related Articles

Latest Articles