Health

സ്ത്രീകളിലെ എല്ലുതേയ്മാനം ; അകറ്റാനായി ശീലിക്കാം ഈ ആഹാരങ്ങള്‍…

ഇന്ന് നമുക്കിടയില്‍ കണ്ടുവരുന്ന പ്രധാന വാതരോഗങ്ങളില്‍ ഒന്നാണ് എല്ല് തേയ്മാനം.ആര്‍ത്തവ വിരാമത്തോട് അടുക്കും തോറും സ്ത്രീകളുടെ ആരോഗ്യത്തിലും ശരീരത്തിലും പലതരത്തിലുള്ള വ്യത്യാസം അനുഭവപ്പെടാം. പ്രത്യേകിച്ച് എല്ലുകളുടെ ആരോഗ്യം പ്രായാമാകും തോറും നഷ്ടമാകുന്നു. പ്രത്യേകിച്ച് ആര്‍ത്തവിരാമത്തിലേയ്ക്ക് അടുക്കുമ്പോള്‍.

സ്ത്രീകളില്‍ എല്ല് തേയ്മാനം വരാതിരിക്കാന്‍ ആര്‍ത്തവ വിരാമത്തിനോട് അടുക്കുന്നതിന് മുന്‍പേ ശീലിക്കേണ്ട ചില ശീലങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ഇലകളും പച്ചക്കറികളും കഴിക്കാം

ഇലകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തി കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത്തരം ഇലക്കറികള്‍ കഴിക്കുന്നതിലൂടെ ശരീരത്തിലേയ്ക്ക് വിറ്റമിന്‍ ഇ, മഗാനീഷ്യം, അയേണ്‍, കാല്‍സ്യം എന്നിവ ലഭിക്കുന്നു. ഇതുപോലെ തന്നെ നല്ല പച്ചക്കറികള്‍ കഴിക്കുന്നതും ആരോഗ്യം നിലനിര്‍ത്തന്‍ വളരെയധികം സഹായിക്കുന്നുണ്ട്.ചീര, കാബേജ്, ബ്രോക്കോളി, വെണ്ടക്ക, പോപ്പി സീഡ്‌സ്, എള്ള്, ചിയ സീഡ്‌സ്, നട്‌സ് എന്നിവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.ഇത്തരം പച്ചക്കറികളും നട്‌സുമെല്ലാം സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അതുപോലെ, എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

വെജിറ്റേറിയന്‍ പ്രോട്ടീന്‍

സാധാരണ ഗതിയില്‍ പ്രോട്ടീന്‍ ലഭിക്കുന്നതിനായി മാംസാഹാരങ്ങളെ മാത്രം ആശ്രയിക്കുന്ന പ്രവണത കാണാം. എന്നാല്‍, സസ്യാഹാരത്തില്‍ നിന്നും ലഭിക്കുന്ന പ്രോട്ടീന്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നല്ലതാണ്.

ഇവയില്‍ ഫിറ്റോഈസ്ട്രജന്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിനും പുതിയ എല്ലുകള്‍ വരുന്നതിനും സഹായിക്കുന്നു.ചിക്പീസ്, ഫ്‌ലാക്‌സീഡ്‌സ്, തോഫൂ എന്നിവയെല്ലാം പ്രോട്ടീന്‍ ലഭിക്കുന്നതിനായി ആശ്രയിക്കാവുന്നതാണ്. ഇവ കൃത്യമായ അളവില്‍ മാത്രം ഡയറ്റില്‍ ചേര്‍ക്കുക

പാല്‍ ഉല്‍പന്നങ്ങള്‍

പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നല്ലത് തന്നെ. പ്രത്യേകിച്ച്, പാല്‍, തൈര്, മോര്. പനീര്‍, ചീസ് എന്നിവയെല്ലാം കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയില്‍ ധാരാളം കാല്‍സ്യവും അതുപോലെ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു.കൂടാതെ, മഗ്‌നീഷ്യം, വിറ്റമിന്‍ കെ എന്നിവയും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തന്നെ എല്ലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. അതിനാല്‍, ആര്‍ത്തവിരാമത്തിനോടടുക്കുന്ന സ്ത്രീകള്‍ ഇവ ആഹാരത്തില്‍ ചേര്‍ക്കേണ്ടത് അനിവാര്യം.

ഡ്രൈ ഫ്രൂട്‌സ്

നല്ല ഉണക്കിയെടുത്ത പ്ലം കഴിക്കുന്നതും ആഹാരത്തില്‍ ചേര്‍ക്കുന്നതും വളരെ നല്ലതാണ്. ഇത് എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഓട്‌സിന്റെ കൂടേയും സ്മൂത്തിയിലും ഇട്ട് കുടിക്കാവുന്നതാണ്. അല്ലെങ്കില്‍ കുതിര്‍ത്ത് കഴിക്കുന്നതും നല്ലത് തന്നെ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പ്ലംസ് എടുത്ത് കഴിക്കാന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

anaswara baburaj

Recent Posts

വീണ്ടും അജ്ഞാതന്റെ വിളയാട്ടം ! സിപാഹി ഈ സഹബ നേതാവ് ഫയസ് ഖാൻ വെടിയേറ്റ് മരിച്ചു

കറാച്ചി: സിപാഹി ഈ സഹബ നേതാവ് ഫയാസ് ഖാൻ എന്ന ഭീകരവാദിയെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നു. കറാച്ചിയിലെ കൊറം​ഗി…

1 hour ago

ഒരു സത്യം പറയട്ടെ ? കളിയാക്കരുത്….! ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ട് ; പക്ഷേ ഈ ഹെലികോപ്റ്റർ പറത്താൻ അറിയുന്ന ആരും ഞങ്ങളുടെ പക്കലില്ല ; തുറന്ന് സമ്മതിച്ച് മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ

മാലിദ്വീപ് : ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തി…

2 hours ago

2025 ൽ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകും ; രാജ്യം കാഴ്ചവയ്ക്കുന്നത് മികച്ച വളര്‍ച്ചയെന്ന് നീതി ആയോഗ് മുൻ ചെയർമാൻ അമിതാഭ് കാന്ത്

ദില്ലി : 2025ൽ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറുമെന്ന് പ്രവചിച്ച് നിതി ആയോഗ് മുന്‍…

2 hours ago

ഇതാണ് മോദി വേറെ ലെവൽ ആണെന്ന് പറയുന്നത് !ദൃശ്യം കാണാം

മറ്റു നേതാക്കളിൽ നിന്നും പ്രധാനമന്ത്രി വ്യത്യസ്ഥനാകാനുള്ള കാരണം ഇതാണ് ; ദൃശ്യം കാണാം

3 hours ago

ബോംബ് വച്ച് തകർക്കും ! ആശുപത്രികൾക്ക് പിന്നാലെ രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം ; ഭീഷണി വ്യാജമെന്ന് സിഐഎസ്എഫ്

ആശുപത്രികൾക്ക് പിന്നാലെ രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനാണ് 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന…

3 hours ago

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം ; രണ്ട് മൽസ്യത്തൊഴിലാളികൾ മരിച്ചു

മലപ്പുറം : പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം,…

3 hours ago