Monday, April 29, 2024
spot_img

ഇനി തോന്നുംപടി ഒന്നും നടക്കില്ല;ഡിജിറ്റൽ പ്ലാറ്റുഫോമുകൾക്ക് മൂക്കുകയറിടാൻ പ്രത്യേക നിയന്ത്രണങ്ങൾ

 ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.പ്രത്യേക മാര്‍ഗരേഖ തയ്യാറെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു. ഓടിടി പ്ലാറ്റ്‌ഫോമുകളില്‍ പുറത്തിറങ്ങിയ പരമ്പരകളുമായി ബന്ധപ്പെട്ട് പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 ആമസോണിന്റെ താണ്ഡവ് വെബ്‌സീരീസുമായി ബന്ധപ്പെട്ട് ഹിന്ദു മത വികാരം വ്രണപ്പെടുത്തിയെന്ന പരാതിയാണ് ഏറ്റവും ഒടുവിലത്തേത്. ബിജെപി എംപി മഹേഷ് പൊദ്ദരാണ്‌ രാജ്യസഭയില്‍ ഈ വിഷയം ഉന്നയിച്ചത്. മതവിഭാഗങ്ങളെയും സ്ത്രീകളെയും വലിയതോതില്‍ ഇത്തരത്തിലുള്ള വെബ്‌സീരീസുകളില്‍ ആക്ഷേപിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇതിനുള്ള മറുപടിയിലാണ് മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഇറങ്ങുന്ന കണ്ടന്റുകള്‍ക്ക് യാതൊരു തരത്തിലുമുള്ള സെന്‍സര്‍ഷിപ്പുമില്ല.അത് ഉടൻ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles