Friday, September 25, 2026

ബസുകളുടെ മത്സരയോട്ടത്തിൽ സ്വന്തം ബസ് കയറിയിറങ്ങി ഉടമയ്ക്ക് ദാരുണാന്ത്യം; അപകടം നടന്നത് പുറ്റേക്കര സെന്ററിൽ

തൃശൂർ: തൃശൂരിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ സ്വന്തം ബസിടിച്ച് യുവാവ് മരിച്ചു. ആയമുക്ക് പോഴംകണ്ടത്ത് വീട്ടിൽ രാഘവന്റെ മകൻ രജീഷാണ് മരിച്ചത്. ബസിലേക്ക് ഓടിക്കയറുന്നതിനിടെ പിടിവിട്ട് റോഡിലേക്ക് വീണ രജീഷിന്റെ ദേഹത്ത് അതേ ബസ് കയറിയിറങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് 6;15 ഓടെ പുറ്റേക്കര സെന്ററിലായിരുന്നു അപകടം. പരിക്കേറ്റ രജീഷിനെ നാട്ടുകാർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തിൽപ്പെട്ട വെണ്ണിലാവ് ബസ് മറ്റൊരു സ്വകാര്യബസിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. കണ്ടക്ടറായാണ് തിങ്കളാഴ്ച രജീഷ് ബസിലുണ്ടായിരുന്നത്. സംഭവത്തിൽ പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles