Saturday, May 18, 2024
spot_img

കോട്ടയത്ത് കാളയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഉടമ മരിച്ചു; ഭാര്യ ആശുപത്രിയിൽ ചികിത്സയിൽ

കോട്ടയം : വാഴൂരിൽ കാളയുടെ കുത്തേറ്റ് ഗുരുതമായി പരിക്കേറ്റ ഉടമ മരിച്ചു. ചാമംപതാലിന് സമീപം ചേര്‍ പത്തു കവലയില്‍ ആലുമ്മൂട്ടില്‍ റെജിയാണ് മരിച്ചത്. ഭാര്യ ഡാര്‍ലിക്കും കാളയുടെ കുത്തേറ്റ് പരിക്കേറ്റിട്ടുണ്ട്. ഡാര്‍ലി പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ വളര്‍ത്തിയിരുന്ന കാളയ്ക്ക് വെള്ളം കൊടുക്കാന്‍ ചെന്നപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ റെജിയെയും ഡാര്‍ലിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റെജി മരണത്തിന് കീഴടങ്ങി.

അതേസമയം കാളയ്ക്ക് പേവിഷബാധയേറ്റ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കാളയുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. റെജിയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles

Latest Articles