Thursday, May 16, 2024
spot_img

ഉടമകൾക്ക് തിയേറ്ററിനുള്ളിൽ പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ വിലക്കാം, സൗജന്യ കുടിവെള്ളം നൽകണം- സുപ്രീം കോടതി

ദില്ലി : സിനിമ തീയറ്ററുകള്‍ക്കുള്ളില്‍ പുറത്ത് നിന്നുള്ള ഭക്ഷണ പാനീയങ്ങളും ഉപയോഗിക്കുന്നത് വിലക്കാനുള്ള അധികാരം ഉടമകള്‍ക്കുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി . എന്നാല്‍ ശുദ്ധമായ കുടിവെള്ളം സൗജന്യമായി തീയറ്ററുകളിൽ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. എങ്കിലും പ്രായമായവര്‍ക്കും ശിശുക്കള്‍ക്കും കൊണ്ടുവരുന്ന ഭക്ഷണവും പാനീയങ്ങളും തടയാനുള്ള അധികാരം ഉടമകൾക്കുണ്ടാവില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി .

സിനിമ തീയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും എത്തുന്നവര്‍ക്ക് ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അവ തടയരുതെന്നുംനേരത്തെ ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തീയറ്റര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിയന്ത്രണം കൊണ്ടുവരാന്‍ സിനിമാ തീയറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.

സിനിമ തീയറ്ററുകള്‍ സ്വകാര്യ സ്വത്താണ്. അവിടെ ഭക്ഷണവും പാനീയങ്ങളും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീയറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അതെ സമയം തീയറ്ററിലും മള്‍ട്ടി പ്‌ളെക്‌സുകളിലും വില്‍ക്കാന്‍ വെച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ വാങ്ങാതിരിക്കാനുള്ള അധികാരം സിനിമ കാണാന്‍ വരുന്നവര്‍ക്കുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം തീയറ്ററുകളില്‍ കൊണ്ടുവരാന്‍ അനുവദിച്ച ഹൈക്കോടതിയുടെ നടപടി അധികാര പരിധി കടന്നുള്ളതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles