Friday, May 17, 2024
spot_img

ഓയൂർ കേസ്: പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം സഞ്ചരിച്ച ഓട്ടോ റിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു; ബിസ്മില്ലാ എന്ന ഓട്ടോയും ഡ്രൈവർ സലാഹുദ്ദീനും അന്വേഷണത്തിൽ വഴിത്തിരിവാകുമോ ? പോലീസ് സംഘം കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്യുന്നു

കൊല്ലം: ആറുവയസുകാരിയുടെ തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവെന്ന് സൂചന. അന്വേഷണ സംഘം ഇപ്പോൾ കുട്ടിയുടെ അച്ഛനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നു. ഡി വൈ എഫ് ഐ ഓഫീസിൽ മൊഴി നൽകാൻ ഹാജരാകണമെന്ന് പോലീസ് കുട്ടിയുടെ അച്ഛനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഹാജരായില്ല. തുടർന്നാണ് ഇന്ന് 12 മണിയോടെ മൂന്നംഗ പോലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം അച്ഛന്റെ ഫോണിലെ വിശദാംശങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. തട്ടിക്കൊണ്ട് പോകൽ നേഴ്‌സിങ് റിക്രൂട്ട്മെന്റ് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്.

അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിസ്മില്ല എന്ന് പേരെഴുതിയ ഓട്ടോറിക്ഷയും ഡ്രൈവർ കല്ലുവാതിൽക്കൽ സ്വദേശിയായ സലാഹുദ്ദീനുമാണ് കസ്റ്റഡിയിലുള്ളത്. ഇയാൾക്ക് കുറ്റകൃത്യവുമായി നേരിട്ട് പങ്കുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇതിനായി ഇയാളുടെ ഫോട്ടോ ഉടൻ കുട്ടിയെ കാണിക്കും. പ്രതികൾ കുട്ടിയെ വീട്ടിലെത്തിച്ച ശേഷം സാധനങ്ങൾ വാങ്ങാനും മറ്റും ഈ വാഹനത്തിൽ സഞ്ചരിച്ചു എന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികൾ സഞ്ചരിച്ച കാറിന് വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് ഒരാളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related Articles

Latest Articles