Friday, May 3, 2024
spot_img

സമാധാന ഉടമ്പടി ലംഘിച്ച് റോക്കറ്റ് തൊടുത്ത് ഹമാസ് തീവ്രവാദികൾ !ഗാസയിൽ പ്രത്യാക്രമണം പുനഃരാരംഭിച്ച് ഇസ്രയേൽ

ഗാസ: വെടിനിര്‍ത്തല്‍ ഒരു ദിവസംകൂടി നീട്ടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഉടമ്പടി ലംഘിച്ച് ഹമാസ് ഇസ്രയേലിനുനേരെ റോക്കറ്റ് തൊടുത്തുവിട്ടതോടെ ഒരാഴ്ചയായി നിർത്തി വച്ചിരുന്ന ഗാസയിലെ ഇസ്രയേൽ പ്രത്യാക്രമണം പുനരാരംഭിച്ചു.

തങ്ങളെ ലക്ഷ്യമാക്കിയെത്തിയ റോക്കറ്റ് തകർത്തെങ്കിലും വെടിനിര്‍ത്തല്‍ കരാറിന്റെ വലിയ ലംഘനമാണ് ഹമാസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഗാസ മുമ്പിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ വ്യോമോക്രമണംനടത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

നവംബര്‍ 24ന് ആയിരുന്നു ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ വെടിനിര്‍ത്തല്‍ ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴോടെ അവസാനിക്കേണ്ട കരാര്‍ ഇന്ന് രാവിലെവരെ നീട്ടിയിരുന്നു. യുദ്ധം ഉടന്‍ പുനരാരംഭിക്കരുതെന്നും വെടിനിര്‍ത്തല്‍ കൂടുതല്‍ദിവസത്തേക്ക് നീട്ടണമെന്നും അന്താരാഷ്ട്രതലത്തില്‍ ആവശ്യം ശക്തമാകുന്നതിനിടെയാണ് ഹമാസ് കരാറിന്റെ നഗ്നമായ ലംഘനം നടത്തിയിരിക്കുന്നത്.
വെടിനിർത്തലിനു ശേഷം ഉടമ്പടി പ്രകാരം 105 ബന്ദികളെ ഹമാസും ജയിലില്‍ കഴിഞ്ഞിരുന്ന 210 പലസ്തീന്‍ തടവുകാരെ ഇസ്രയേലും വിട്ടയച്ചിരുന്നു.

Related Articles

Latest Articles