Monday, October 19, 2026

ലൈംഗിക പീഡന പരാതി: നിവിൻ പോളി ചിത്രം പടവെട്ടിന്റെ സംവിധായകൻ കസ്റ്റഡിയിൽ

കണ്ണൂർ: ലൈംഗിക പീഡന പരാതിയിൽ മലയാള സിനിമ സംവിധായകന്‍ ലിജു കൃഷ്ണയെ കസ്റ്റഡയിലെടുത്ത് പൊലീസ്. യുവതിയുടെ പരാതിയിൽ കാക്കനാട് ഇൻഫോ പാർക്ക് (INFO Park) പോലീസ് കണ്ണൂരിൽ നിന്ന് ഇന്ന് ഫെബ്രുവരി ആറിന് ലിജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മഞ്ജു വാര്യര്‍, അതിഥി രവി, നിവിന്‍ പോളി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പടവെട്ടാണ് ഇയാള്‍ സംവിധാനം ചെയ്യുന്ന ചിത്രം. കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കാക്കനാട് ഇൻഫോപാർക് പൊലീസാണ് കണ്ണൂരിൽ നിന്നും ലിജു കൃഷ്ണയെ കസ്റ്റഡിയിൽ എടുത്തത്. സണ്ണി വെയിൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് പടവെട്ട്. സിനിമയുടെ പ്രധാന ലൊക്കേഷൻ കണ്ണൂരാണ്. ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാള്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണം ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

Related Articles

Latest Articles