Sunday, May 19, 2024
spot_img

ട്രാക്ടർ തടഞ്ഞ് പടയപ്പ! ‘പിള്ളയാറപ്പാ ഒന്നും സെയ്യാതെ’ എന്ന് അപേക്ഷിച്ച് ഡ്രൈവ‍ർ; നശിപ്പിക്കാതെ മടക്കം

ഇടുക്കി: മൂന്നാറിലെ ഗൂഡാർ വിള എസ്റ്റേറ്റിൽ നിന്ന് മാട്ടുപ്പെട്ടിയിലെ തേയില ഫാക്ടറിയിലേക്ക് കൊളുന്ത് കയറ്റി വന്ന ട്രാക്ടർ കാട്ടുകൊമ്പൻ പടയപ്പ തടഞ്ഞു. വാഹനം തകർക്കരുതേ എന്ന് പടയപ്പയോട് ട്രാക്ടർ ഡ്രൈവർ അപേക്ഷിക്കുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാണ്. സെൽവകുമാറിന്റെ വാഹനമാണ് പടയപ്പ തടഞ്ഞത്. നെറ്റിമേട് ഭാഗത്ത് എത്തിയപ്പോൾ സെൽവകുമാറിൻറ ട്രാക്ടർ പടയപ്പയുടെ മുന്നിൽ പെട്ടു.

കാട്ടാനയെ കണ്ടതോടെ ഡ്രൈവർ ഇറങ്ങി ഓടി. ട്രാക്ടറിൽ ഭക്ഷണസാധനങ്ങളാണെന്ന് കരുതി പടയപ്പ തിരച്ചിൽ തുടങ്ങി. ചുറ്റും നടക്കാൻ തുടങ്ങിയതോടെ വാഹനം തകർക്കുമോ എന്ന പേടിയിൽ സെൽവകുമാർ പടയപ്പയോട് ‘പിള്ളയാറപ്പാ ഒന്നും സെയ്യാതെ’ എന്ന് അപേക്ഷിക്കുകയായിരുന്നു. ഗണപതിയെ ആണ് തമിഴിൽ പിള്ളൈയാർ എന്നു വിളിക്കുന്നത്. പടയപ്പ കൊളുന്ത് നിറച്ച ചാക്കുകൾ വലിച്ചു പുറത്തിടുകയോ ട്രാക്ടറിന് കേടുപാടുകൾ വരുത്തുകയോ ചെയ്തില്ല.

Related Articles

Latest Articles