Wednesday, December 31, 2025

ചൈന കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ചീപിയെം ഉളുപ്പില്ലാതെ വാങ്ങിയേനെ ഇന്ത്യയുടെ പദ്മപുരസ്കാരം വേണ്ടത്രേ…| PADMAAWARDS

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് പത്മ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്കാണ് ഈ വർഷത്തെ പദ്മവിഭൂഷൺ പുരസ്കാരം. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്ക് പദ്മഭൂഷൺ പുരസ്കാരങ്ങളുണ്ട്. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചത്.

17 പേര്‍ക്ക് ഇത്തവണ പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചപ്പോൾ 107 പര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാൻ സിങ്, സാഹിത്യകാരൻ രാധേശ്യാം ഖോംക, പ്രഭ ആത്രേ എന്നിവരാണ് പത്ഭഭൂഷൺ നേടിയ മറ്റുള്ളവർ.

Related Articles

Latest Articles