Sunday, May 26, 2024
spot_img

അതിർത്തിയിൽ വീണ്ടും ഹെറോയിനുമായെത്തി പാക് ഡ്രോൺ; വെടിവച്ചിട്ട് ഇന്ത്യൻ സൈന്യം,അന്വേഷണം ആരംഭിച്ചു

അതിർത്തിയിൽ വീണ്ടും ഹെറോയിനുമായെത്തി പാക് ഡ്രോൺ.മൂന്ന് പാക്കറ്റ് ഹെറോയിനുമായെത്തിയ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു. പഞ്ചാബിലെ അമൃത്സറിൽ ആണ് സംഭവം.ഞായറാഴ്ച രാത്രി 9.45ഓടെയാണ് ഹെറോയിനുമായി ഡ്രോൺ എത്തിയ ശബ്ദം സേന കേൾക്കുന്നത്.3.2 കിലോ ഹെറോയിൻ ഡ്രോണിൽ നിന്ന് കണ്ടെടുത്തു.

ഡ്രോണിൻ്റെ ശബ്ദം കേട്ട അതിർത്തി സംരക്ഷണ സേന വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഡ്രോൺ കണ്ടെടുത്തു. മൂന്ന് പാക്കറ്റ് ഹെറോയിനാണ് ഡ്രോണിലുണ്ടായിരുന്നത്.

Related Articles

Latest Articles