Friday, April 26, 2024
spot_img

ഇ​ന്ത്യ​ന്‍ മു​ങ്ങി​ക്ക​പ്പ​ല്‍ നാ​വി​കാ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ന്‍; നുണപ്രചരണമെന്ന് ഇ​ന്ത്യ

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ന്‍ മു​ങ്ങി​ക്ക​പ്പ​ല്‍ നാ​വി​കാ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ന്‍ രംഗത്ത്. പാ​ക് നാ​വി​ക​സേ​നാ വ​ക്താ​വാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്. 2016നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു നി​ന്ന് ഇ​ത്ത​ര​മൊ​രു നീ​ക്ക​മു​ണ്ടാ​യ​തെ​ന്നാ​ണ് പാ​ക് ആ​രോ​പ​ണം. അ​തേ​സ​മ​യം, എ​പ്പോ​ഴാ​ണ് സം​ഭ​വ​മെ​ന്നോ, ഏ​വി​ടെ​യാ​ണ് അ​തി​ര്‍​ത്തി ലം​ഘ​ന​ത്തി​നു​ള്ള ശ്ര​മം ന​ട​ന്ന​തെ​ന്നോ എ​ങ്ങ​നെ​യാ​ണ് ത​ട​ഞ്ഞ​തെ​ന്നോ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ പാ​ക്കി​സ്ഥാ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ഒ​രു ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റ് വീ​ഡി​യോ മാ​ത്ര​മാ​ണ് പാ​ക്കി​സ്ഥാ​ന്‍ പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള​ത്. പ​ക്ഷേ, ഇ​തി​ല്‍ അ​ന്ത​ര്‍​വാ​ഹി​നി​യി​ല്‍ നി​ന്ന് ജ​ലോ​പ​രി​ത​ല​ക്കാ​ഴ്ച​ക​ള്‍ കാ​ണാ​നു​ള്ള ഉ​പ​ക​ര​ണം മാ​ത്ര​മാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. അ​തി​നി​ടെ, പാ​ക്കി​സ്ഥാ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ ഇ​ന്ത്യ പാ​ടെ ത​ള്ളി. ഇ​ത്ത​ര​ത്തി​ലൊ​രു ശ്ര​മ​വും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് നാ​വി​ക​സേ​നാ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പാ​ക്കി​സ്ഥാ​ന്‍ നു​ണ​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്നും ഇ​ന്ത്യ കു​റ്റ​പ്പെ​ടു​ത്തി. ആരോപണങ്ങള്‍ ഇന്ത്യ തള്ളിയതോടെയാണ് 2016നു ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ അന്തര്‍വാഹിനി അതിര്‍ത്തി ലംഘിക്കുന്നതെന്ന് പാക്കിസ്ഥാന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തത്.

Related Articles

Latest Articles