Thursday, June 1, 2023
spot_img

ജമാ അത്ത് ഉദവയെ പാകിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചു; നിരോധനവും അറസ്റ്റും ലോകത്തിന്റെ കണ്ണിൽ പൊടിയിടാനാണെന്ന് ആരോപണം

മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ഹഫീസ് സെയ്ദിന്‍റെ നേതൃത്വത്തിലുള്ള ഭീകരസംഘടനയായ ജമാ അത്ത് ഉദവയെ പാകിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചു. 1997-ല്‍ പാകിസ്ഥാന്‍ പാര്‍ലമെന്‍റ് പാസാക്കിയ ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമപ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയത്. പാകിസ്ഥാന്‍ ആഭ്യന്തര കാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടതായി വാര്‍ത്താ ഏജന്‍സികൾ വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ലഷ്കർ-ഇ-തായ്ബക്കൊപ്പം ജമാ അത്ത് ഉദവയും പങ്കാളികളായിരുന്നു.

ജീവകാരുണ്യ വിഭാഗമായ സംഘടനയുടെ ഫലാഹെ ഫൗണ്ടേഷനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട 70 നിരോധിത ഭീകരസംഘടനകളുടെ പട്ടികയിലാണ് ജമാ അത്ത് ഉദ്ദവയെ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം സംഘടനയുടെ എല്ലാ സ്വത്തുവകകളും മരവിപ്പിച്ചിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ലഷ്കർ-ഇ-തായ്ബയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ജമാ അത്ത് ഉദവ. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ നിരോധിച്ച തീവ്രാദ സംഘടനകളിൽ ജമാ അത്ത് ഉദവയെ ഒഴിവാക്കിയതിൽ പാകിസ്ഥാൻ ഏറെ വിമര്ശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദേശിയ ഭീകര വിരുദ്ധ അതോറിറ്റി തയ്യാറാക്കിയ നിരോധിച്ച തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ജമാ അത്ത് ഉദവയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഈ സംഘടനകൾക്ക് നിരോധനം ഏർപ്പെടുത്തിയതും നേതാക്കളെ അറസ്റ്റ് ചെയ്തതും ലോക രാഷ്ട്രങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന ആരോപണം ശക്തമാണ്. നേതാക്കന്മാരെ അറസ്റ്റ് ചെയ്തിട്ടില്ല മറിച്ച് കരുതൽ തടങ്കലിലാണെന്നു പാക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഭീകര നേതാക്കളെ ഇന്ത്യയുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനാണെന്നു ചില അന്തർ ദേശിയ ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles