ദില്ലി: പാകിസ്താനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയെ കുറിച്ച് പറയാനുള്ളത് ഒത്തിരി നല്ല കാര്യങ്ങളാണ്. ഇന്ത്യ തങ്ങള്‍ക്ക് സ്വര്‍ഗമാണെന്നാണ് ഇവര്‍ ഒരേ മനസ്സോടെ പറയുന്നത്. 150 ഓളം ഹിന്ദു കുടുംബങ്ങളാണ് പാകിസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലെ വാസിറാബാദിലെത്തിയത്.
താല്‍ക്കാലിക ടെന്‍റുകളിലാണ് ഇവര്‍ താമസിക്കുന്നത്. സര്‍ക്കാരിന്‍റെ തിരിച്ചറിയല്‍ കാര്‍ഡൊന്നും ഇല്ലാത്തതിനാല്‍ ജോലി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാക് അഭയാര്‍ത്ഥികള്‍ പറയുന്നു. അതേസമയം ഇത്രയൊക്കെ കഷ്ടപ്പാടുകള്‍ സഹിക്കുന്നുണ്ടെങ്കിലും സ്വന്തം മണ്ണില്‍ തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും, പേടികൂടാതെ ജീവിക്കാന്‍ സാധിക്കുന്നുണ്ടെന്നും പാക് അഭയാര്‍ത്ഥികള്‍ പറയുന്നു.

