കൊച്ചി: രാജ്യത്ത് നാവിക സേനയ്ക്കായി നിര്‍മിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാര്‍ഡ് ഡിസ്കുകള്‍ മോഷണം പോയി. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലില്‍ നിന്ന് കംപ്യൂട്ടര്‍ തകര്‍ത്താണ് ഹാര്‍ഡ് ഡിസ്കുകള്‍ മോഷ്ടിച്ചത്. ഹാര്‍ഡ് ഡിസ്കിനു പുറമേ ചില അനുബന്ധ ഉപകരണങ്ങളും കാണാതായിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ടാണ് ഹാര്‍ഡ് ഡിസ്ക് മോഷണം പോയതായി പൊലീസിന് കപ്പല്‍ ശാലയില്‍ നിന്ന് പരാതി ലഭിക്കുന്നത്. സുരക്ഷാ വീഴ്ചയടക്കം അന്വേഷിക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു. 2009-ലാണ് നാവിക സേനയ്ക്കായുള്ള കപ്പലിന്റെ പണി കൊച്ചിയില്‍ ആരംഭിക്കുന്നത്.
2021ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന കപ്പല്‍ ആരംഭം മുതല്‍ തന്നെ കനത്ത സുരക്ഷയിലായിരുന്നു. അതേ സമയം, കപ്പല്‍ നേവിക്ക് കൈമാറാത്തതിനാല്‍ നേവിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്കല്ല മോഷണം പോയതെന്നാണ് കരുതുന്നത്.

