Saturday, September 26, 2026

ഇന്ത്യൻ സൈന്യത്തിന്റെ രക്തമൊഴുക്കാൻ നുഴഞ്ഞുകയറി ഇപ്പോൾ ഇന്ത്യൻ സൈന്യം നൽകിയ രക്തവും ആഹാരവും ജീവൻ നിലനിർത്തുന്നു; അതിർത്തിയിൽ ജീവനോടെ പിടിച്ച പാക് ഭീകരന്റെ ചോദ്യം ചെയ്യൽ തുടരുന്നു; പരിശീലനം നൽകിയതും അതിർത്തി കടത്തിയതും പാക് സൈന്യം; ചാവേറിന്റെ വെളിപ്പെടുത്തലിൽ പരിഭ്രാന്തരായി പാകിസ്ഥാൻ

രജൗരി: നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ പാക് ഭീകരൻ തബാറക് ഹുസൈനെ ചോദ്യം ചെയ്യുന്നത് തുടരുന്നതായി സൈന്യം. കഴിഞ്ഞ ആഗസ്റ്റ്‌ 21നാണ് നാലഞ്ചുപേർ അടങ്ങുന്ന ഭീകര സംഘം അതിർത്തി കടക്കാൻ ശ്രമിച്ചത്. മറ്റുള്ളവരെ സൈന്യം വധിച്ചെങ്കിലും തബാറക് ഹുസൈനെ സുരക്ഷാ സേന ജീവനോടെ പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ പാക് സൈന്യത്തിലെ കേണൽ യൂനസ് ചൗധരിയാണ് താനടങ്ങുന്ന സംഘത്തെ ഇന്ത്യയിലേക്കയച്ചതെന്ന് തബാറക്ക് ഹുസൈൻ സമ്മതിച്ചിട്ടുണ്ട്. ഇതിനായി 30000 രൂപയും പ്രതിഫലം കിട്ടി. സൈനിക ക്യാമ്പുകൾ ആക്രമിക്കാനായിരുന്നു നിർദ്ദേശം. പാക് അധീന കശ്മീർ സ്വദേശിയായ ഹുസൈന് ലഷ്‌കർ ഇ തോയ്ബ, ജെയ്ഷ് ഇ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകൾക്കായി പാക് സൈന്യം നടത്തുന്ന പരിശീലന ക്യാമ്പുകളിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നു.

ഇന്ത്യൻ സൈനികരെ വകവരുത്താൻ വന്ന് സൈന്യത്തിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഭീകരൻ തബാറക് ഹുസ്സൈൻ ഇപ്പോൾ രജൗരി സൈനിക ആശുപത്രിയിൽ ഇന്ത്യൻ സൈനികർ രക്തവും ആഹാരവും നൽകി ഇപ്പോൾ അപകടാവസ്ഥ തരണം ചെയ്തുകഴിഞ്ഞു. ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ ആണെന്നതിന്റെ തെളിവുകൾ ഇപ്പോൾ ഇയാളിൽ നിന്ന് ശേഖരിക്കുകയാണ്. കഴിഞ്ഞ ആഗസ്റ്റ് 11 ന് രജൗരി സൈനിക ക്യാമ്പിന് നേരെ ചാവേർ ആക്രമണ ശ്രമമുണ്ടായിരുന്നു. പാക് അധീന കശ്മീരിൽ നിന്നുള്ള നുഴഞ്ഞു കയറ്റം വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിർത്തിയിലുടനീളം സേന കനത്ത ജാഗ്രതയിലാണ്

 

Related Articles

Latest Articles