Monday, April 29, 2024
spot_img

‘ഒന്നും വിചാരിക്കരുത് പ്രധാനമന്ത്രി, വേറെ വഴിയില്ല; 3 മാസമായി ശമ്പളം മുടങ്ങിയതില്‍ ഇമ്രാനെ ട്രോളി പാക് എംബസി

ലഹോർ: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ട്രോളി സെർബിയയിലെ പാകിസ്താൻ എംബസി. ജീവനക്കാരുടെ ശമ്പളം മുടങ്ങി ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാതായതോടെയാണ് പാക് എംബസി ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടത്.

മാന്ദ്യം എല്ലാ അതിരുകളും ഭേദിക്കുന്നു. എത്രകാലം ഇമ്രാന്‍ ഖാന്‍ നിങ്ങളും സര്‍ക്കാര്‍ അധികാരികളും മൗനം തുടരും. ഞങ്ങള്‍ക്ക് മൂന്ന് മാസത്തോളമായി ശമ്പളം നല്‍കിയിട്ട് ഞങ്ങളുടെ കുട്ടികള്‍ ഫീസ് അടയ്ക്കാത്തതിന് സ്കൂളിന് പുറത്താകും. ഇതാണോ പുതിയ പാകിസ്ഥാന്‍ എന്നും ചോദിക്കുന്നു, സെര്‍ബിയയിലെ പാകിസ്ഥാന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍.

ഈ ട്വീറ്റിനു താഴെയായി ‘പ്രധാനമന്ത്രി ഞങ്ങളോടു ക്ഷമിക്കണമെന്നും മറ്റു വഴികൾ ഇല്ലാതെയാണ് ഇതുചെയ്യേണ്ടി വന്നതെ’ന്നും എംബസി വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതിനു പിന്നാലെ എംബസി ട്വീറ്റ് നീക്കം ചെയ്തു. എന്നാൽ മറ്റു ചില ട്വിറ്റർ പേജുകളിൽ ഇപ്പോഴും വിഡിയോ പ്രചരിക്കുകയാണ്.

Related Articles

Latest Articles