Thursday, December 25, 2025

വീണ്ടും അതിർത്തി കടന്ന് പാക് ഡ്രോൺ എത്തി; വെടിവെച്ച്‌ വീഴ്‌ത്തി സൈന്യം

ദില്ലി: അതിർത്തി കടന്നെത്തിയ പാക് ഡ്രോണ്‍ വെടിവെച്ച്‌ വീഴ്‌ത്തി ബി എസ് എഫ്. പഞ്ചാബിലെ അമൃത്സറില്‍ ഇന്ത്യ- പാകിസ്ഥാന്‍ അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് സമീപത്താണ് സംഭവം നടന്നത്. പട്രോളിംഗിനിടെ അസ്വാഭാവിക ശബ്ദം കേട്ട ദിശയിലേക്ക് ബി എസ് എഫ് നിരീക്ഷണം ശക്തമാക്കി. തുടര്‍ന്നാണ് ഡ്രോണ്‍ ശ്രദ്ധയിൽ കണ്ടത്. ഇത് ഉടന്‍ വെടിവെച്ച്‌ വീഴ്‌ത്തുകയായിരുന്നു.

ഡ്രോണ്‍ വെടിവെച്ച്‌ വീഴ്‌ത്തിയ ശേഷം സൈനികര്‍ പരിസരം നിരീക്ഷിച്ചിരുന്നു. വിശദമായ പരിശോധനയ്‌ക്ക് ശേഷമാണ് വെടിവെച്ച്‌ വീഴ്‌ത്തിയത് പാക് ഡ്രോണാണെന്ന് സ്ഥിരീകരിച്ചത്.

എന്നാൽ, മതിയായ രേഖകളില്ലാതെ സുരക്ഷാ മേഖലയില്‍ പറന്ന ഒരു ഡ്രോണ്‍ കഴിഞ്ഞ ആഴ്‌ചയിൽ ജമ്മു കശ്മീരില്‍ പോലീസ് പിടിച്ചെടുക്കുകയും ഉടമയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. നവംബര്‍ 17ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണ്‍ പിടികൂടിയത്. സയീദ് അല്‍ഫാര്‍ ദനിയാല്‍ എന്നയാളുടെ ഉടമസ്ഥതിയിലുള്ളതായിരുന്നു ഡ്രോണ്‍. മതിയായ രേഖകളില്ലാതെ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തിയതിനാണ് ഉടമയെ അറസ്റ്റ് ചെയ്തതെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

Related Articles

Latest Articles