Sunday, May 12, 2024
spot_img

ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തിന് രണ്ട് ദിവസം മാത്രം ആയുസ് !പാക്കിസ്ഥാന്റെ ഒന്നാം റാങ്ക് നഷ്ടമായി

ദുബായ് : ഏകദിന റാങ്കിങ്ങില്‍ പാകിസ്ഥാന് വൻ തിരിച്ചടി. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി രണ്ട് ദിവസം മുന്‍പ് ഒന്നാം റാങ്കിലെത്തിയ പാകിസ്ഥാൻ ക്രിക്കറ്റ് ടീം മൂന്നാം സ്ഥാനത്തേക്ക് വീണു.

ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ പരാജയപ്പെട്ടതാണ് റാങ്കിങ്ങിൽ പാകിസ്ഥാന് തിരിച്ചടി സമ്മാനിച്ചത്. പാകിസ്ഥാനെ മറികടന്ന് ഓസ്‌ട്രേലിയ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. ഇന്ത്യ രണ്ടാമതെത്തി.

അഞ്ചാം ഏകദിനത്തില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 300 റണ്‍സ് പിന്തുടർന്ന പാകിസ്ഥാൻ 46.1 ഓവറില്‍ 252 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. നേരത്തെ നാല് മത്സരങ്ങൾ വിജയിച്ചിരുന്നതിനാൽ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്ഥാൻ 4-1 ന് സ്വന്തമാക്കി.

Related Articles

Latest Articles