Monday, October 26, 2026

ഇന്ത്യയുമായുള്ള യുദ്ധത്തിൽ നിന്നും പാകിസ്ഥാൻ പാഠം പഠിച്ചു; ഇന്ത്യയുമായി ഇനി യുദ്ധത്തിനില്ല; സമാധാനമാണ് വേണ്ടതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്

ഇസ്ലാമാബാദ്: ഇന്ത്യയുമായി ഇനി യുദ്ധത്തിനില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങളാണ് നടത്തിയത്. ഇതില്‍ നിന്ന് പാഠം പഠിച്ചു. ഇനി സമാധാനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അല്‍ അറബിയ ടെലിവിഷനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രി. പാകിസ്ഥാന് സമാധാനമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഷഹ്ബാസ് അഭ്യര്‍ഥിച്ചു. അതേസമയം, കശ്മീരില്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ഷഹ്ബാസ് ആവശ്യപ്പെട്ടു.ഇന്ത്യയും പാകിസ്താനും അയൽരാജ്യങ്ങളാണ്. എക്കാലവും അടുത്തടുത്ത് കഴിയേണ്ടവരാണ്. യുദ്ധങ്ങൾ പാക് ജനതയ്‌ക്ക് ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് സമ്മാനിച്ചതെന്നും ഷെഹബാസ് ഷരീഫ് കൂട്ടിച്ചേർത്തി.

സാമ്പത്തിക പ്രതിസന്ധിയിലും ഭീകരാക്രമണങ്ങളിലും പാകിസ്താൻ പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയിലാണ് പ്രധാനമന്ത്രിയുടെ ഇത്തരം പരാമർശം എന്നതാണ് ശ്രദ്ധേയം. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇന്ത്യയെ പാകിസ്താൻ മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയ്‌ക്ക് അവരുടേതായ നയമുണ്ടെന്നും അവർ ആർക്ക് മുന്നിലും തലകുനിക്കുന്നില്ലെന്നും പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ നടത്തിയ പ്രസ്താവനയിൽ ഇമ്രാൻ അഭിപ്രായപ്പെട്ടിരുന്നു.

Related Articles

Latest Articles