Monday, May 20, 2024
spot_img

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഞ്ചാവ് കൃഷിയിലേക്ക് കടന്ന് പാകിസ്ഥാൻ; ലക്ഷ്യം ആ​ഗോള ലഹരി മാർക്കറ്റ്!

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ. മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച് ഇറക്കുമതി വർധിപ്പിക്കാനുമാണ് നീക്കം. ഫെബ്രുവരിയിൽ പാകിസ്ഥാൻ സർക്കാർ ഇത് സംബന്ധിച്ച് ഓർഡിനൻസ് പാസാക്കിയിരുന്നു. ഇതിന്റെ മറപിടിച്ചാണ് കൃഷി വ്യാപകമാക്കുന്നത്. ആ​ഗോള ലഹരി മാർക്കറ്റ് ലക്ഷ്യമിട്ടാണ് പുതിയ നീക്കം. നിലവിൽ 64.73 ബില്യൺ ഡോളറിന്റേതാണ് ആഗോള കഞ്ചാവ് വിപണി.

നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ കഞ്ചാവ് കൃഷി, മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി ഘടകങ്ങൾ വേർതിരിച്ചെടുക്കൽ, ശുദ്ധീകരണം, നിർമ്മാണം, വിൽപ്പന എന്നിവയ്‌ക്കായായി പ്രത്യേക അതോറിറ്റിക്കും പുതിയ സർക്കാർ രൂപം നൽകി. നിയമപ്രകാരം സർക്കാർ ലൈസൻസ് എടുത്ത ആർക്കും കഞ്ചാവ് കൃഷി നടത്താം.

ആ​ഗോളതലത്തിൽ കഞ്ചാവ് കയറ്റുമതി ചെയ്യുന്നതിലൂടെ വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യമെന്ന് പാകിസ്ഥാൻ കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (പിസിഎസ്ഐആർ) ചെയർമാൻ സയ്യിദ് ഹുസൈൻ അബിദി പറഞ്ഞു. മുൻപ് ആ​ഗോള വിപണിയിൽ ഏറ്റവും കൂടുതൽ ലഹരി എത്തിച്ച രാജ്യങ്ങളിലൊന്നായിരുന്നു അഫ്​ഗാൻ. എന്നാൽ താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം ലഹരി കൃഷി നിരോധിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പാക് സർക്കാരിന്റെ പുതിയ തീരുമാനം.

ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്കിന്റെ കണക്കനുസരിച്ച് പാകിസ്ഥാന്റെ പണപ്പെരുപ്പ നിരക്ക് 25% ആയി ഉയർന്നു. സാമ്പത്തിക വളർച്ച നാലാമത്തെ ഏറ്റവും കുറഞ്ഞ വേഗതയിൽ 1.9% ആണ്. 2022 മെയ് മുതലുള്ള സാമ്പത്തിക പ്രതിസന്ധി പാകിസ്ഥാന്റെ രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും ദയനീയമായ അവസ്ഥയിലാണ്.

Related Articles

Latest Articles