Friday, October 30, 2026

പാകിസ്ഥാൻ ഷിയാ ഭീകരവാദ ഭീഷണിയിൽ! ലോക്ക് ഡൗണിൽ നട്ടം തിരിഞ്ഞ് ജനം

പാകിസ്താനിൽ വിതരണം ചെയ്ത ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ മുൻപേജ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുന്നു. പത്രത്തിന്റെ മുൻപേജിലെ ഒരു പ്രധാന ഭാഗം പൂർണ്ണമായും ഒഴിഞ്ഞുകിടക്കുന്നതായിരുന്നു കാഴ്ച. പടിഞ്ഞാറൻ ഏഷ്യയിലെ യുദ്ധ സാഹചര്യങ്ങൾക്കിടയിൽ പാകിസ്താനിലെ ഷിയാ മുസ്ലീങ്ങൾക്കിടയിലുള്ള പ്രതിഷേധത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനമാണ് പാകിസ്താൻ അധികൃതർ സെൻസർ ചെയ്തത്. പാകിസ്താനിൽ ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞതിനെത്തുടർന്നാണ് പത്രത്തിന്റെ മുൻപേജിൽ ആ ഭാഗം ഒഴിഞ്ഞുകിടന്നത്. അച്ചടി വേളയിൽ പ്രസാധകർ ഈ ഭാഗം ഒഴിവാക്കുകയായിരുന്നു. വിഷയത്തിൽ ന്യൂയോർക്ക് ടൈംസിന് പങ്കില്ലെന്ന് വ്യക്തമാക്കുന്നതിനായി ആ ഒഴിഞ്ഞ സ്ഥലത്ത് ഒരു ചെറിയ കുറിപ്പും (Disclaimer) ഉൾപ്പെടുത്തിയിട്ടുണ്ട്. “പാകിസ്താനിലെ ഞങ്ങളുടെ പ്രസാധക സഖ്യമാണ് അച്ചടിക്കായി ഈ ലേഖനം നീക്കം ചെയ്തത്” എന്നാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഷിയാ മുസ്ലീങ്ങളുടെ ശബ്ദം അടിച്ചമർത്താനാണ് പാകിസ്താൻ ഭരണകൂടം ശ്രമിക്കുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്. യുദ്ധ സാഹചര്യങ്ങളിൽ മാധ്യമസ്വാതന്ത്ര്യത്തിന് മേൽ പാകിസ്താൻ ഏർപ്പെടുത്തുന്ന ഇത്തരം നിയന്ത്രണങ്ങൾ കടുത്ത വിമർശനത്തിന് കാരണമായിരിക്കുകയാണ്. #pakistan #tatwamayinews

Related Articles

Latest Articles