രാജസ്ഥാന്‍ : വിസ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന്,അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച കടന്ന് പാക് ദമ്പതിമാര്‍ ഥാര്‍ മരുഭൂമിയില്‍ മരണപ്പെട്ടു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി സ്വദേശികളായ രവി കുമാര്‍(17), ഭാര്യ ശാന്തി(15) എന്നിവരാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ഇരുവരുടെയും മൃതദേഹത്തിനരികിൽ നിന്ന് തിരിച്ചറിയൽ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ജയ്‌സാല്‍മിറിൽ ഇവർക്ക് ബന്ധുക്കളുണ്ട്.കടുത്ത നിര്‍ജലീകരണവും ചൂടുമാണ് മരണകാരണമെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹത്തിനരികിലായി കുടിക്കാനായി വെള്ളം കരുതിയിരുന്ന ജാറും കണ്ടെത്തിയിരുന്നു.മൃതദേഹങ്ങള്‍ക്കൊപ്പം പാകിസ്ഥാന്‍ തിരിച്ചറിയല്‍ക്കാര്‍ഡുകള്‍ കണ്ടെത്തിയത് സുരക്ഷാ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചതായി സുരക്ഷാസേന പറഞ്ഞു. പോലീസും വിവിധ സുരക്ഷാ ഏജന്‍സികളും സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്.
നാലു മാസങ്ങള്‍ക്ക് മുമ്പാണ് രവികുമാറും ഭാര്യയും ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍, ഇന്ത്യ-പാക് ബന്ധം വഷളായതിനെത്തുര്‍ന്ന് ഇരുവരുടെയും അപേക്ഷ തള്ളി. ഇതോടെയാണ് ഇരുവരും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ മൃതദേഹങ്ങള്‍ വിട്ടുനല്‍കിയാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ജയ്‌സാല്‍മീറിലെ ബന്ധുക്കള്‍ അറിയിച്ചു.

