നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ വിന്യസിക്കുന്നതായി റിപ്പോര്‍ട്ട്. ഉറി, പൂഞ്ച്, നൗഷേര, സുന്ദര്‍ബനി എന്നിവിടങ്ങളിലടക്കം നിരീക്ഷണം നടത്തുന്നതിനായി ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ട്.

അതേസമയം അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച ഡ്രോണുകള്‍ ഇന്ത്യ വെടിവച്ചിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ പാകിസ്ഥാന്റെ ഒരു ആളില്ല നിരീക്ഷക വിമാനം അടുത്തിടെ ഗുജറാത്തില്‍ വെടിവച്ചിട്ടിരുന്നു. പാകിസ്ഥാന്‍ ആളില്ല വിമാനങ്ങള്‍ അതിര്‍ത്തിയില്‍ വിന്യസിക്കുന്നതായി വ്യോമസേന അടക്കമുള്ള സൈനിക വിഭാഗങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയതായും ബിഎസ്എഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.