ജമ്മുകശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. അഖ്‍നൂര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാന്‍ വെടിവെപ്പ് നടത്തി. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുലര്‍ച്ചെ മൂന്ന് മണിയോട് കൂടിയായിരുന്നു വെടിവെപ്പ്. നിലവില്‍ വെടിവെപ്പ് അവസാനിച്ചിരിക്കുകയാണ്. പരിക്ക് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.