ഇന്ന് ദേശിയ സുരക്ഷാ ദിനം. ഇന്ത്യയിലെ വിവിധ സുരക്ഷാ സേനകളുടെ പ്രവർത്തനത്തെ പ്രകീർത്തിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ഈ ദിനം രാഷ്ട്രീയ രക്ഷാ ദിവാസ് എന്നും അറിയപ്പെടുന്നു. ജനങ്ങളുടെ സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി പ്രവർത്തിക്കുന്ന രാജ്യത്തെ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥർക്കും വേണ്ടി ഈ ദിനം സർപ്പിക്കുന്നു. രാജ്യത്തിനും അതിന്റെ സുരക്ഷയ്ക്കും വേണ്ടി തുടർച്ചയായി പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നത്തിനു വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി ഉണ്ടാകുന്ന ഘട്ടങ്ങളിൽ അതിശക്തമായ ഇടപെടൽ നടത്തുന്ന കമാൻഡോകൾ, സൈനിക ഓഫീസർമാർ, സുരക്ഷാ സായുധസേനകൾ എന്നിവരുടെ സേവങ്ങളെ പ്രകീർത്തിക്കുന്ന ദിനം കൂടിയാണിത്.

ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയെ പോലൊരു രാജ്യത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം അനിവാര്യമാണ്. മതസമ്പന്നമായ ഇന്ത്യയിൽ വിവിധ തരത്തിലുള്ള ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. രാജ്യത്തെ ഓരോ പൗരന്റെയും വ്യക്തിപരമായ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ബോധ്യപ്പെടുത്തൽ ദിനംകൂടിയാണിത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായി പ്രവർത്തിച്ചവർക്ക് അവാർഡും പ്രതിഫലവും നൽകുന്നതോടൊപ്പം വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലികളും അർപ്പിക്കുന്നു.