Wednesday, December 24, 2025

കാശ്മീരിലെ ആക്രമണം; ഇന്ത്യയുടെ ആരോപണം തള്ളി പാകിസ്താന്‍; ഭീകരാക്രമണത്തെ പാകിസ്താന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പാക് വിദേശകാര്യമന്ത്രാലയം

ശ്രീനഗര്‍: കാശ്മീരിലെ ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ എന്ന ഇന്ത്യയുടെ ആരോപണം തള്ളി പാക് വിദേശകാര്യമന്ത്രാലയം. ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണ്, എന്നാല്‍ ഒരു അന്വേഷണം പോലും നടത്താതെ ഇന്ത്യന്‍ സര്‍ക്കാരും മാധ്യമങ്ങളും പാകിസ്താന് മേല്‍ പഴിചാരുകയാണ്. കശ്മീരില്‍ ഉണ്ടായ ആക്രമണം ഗുരുതരമായ സംഭവമാണെന്നും ഭീകരാക്രമണത്തെ പാകിസ്താന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പാക് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles