പാലാ: പാലായില്‍ പോളിംഗ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറില്‍ 7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലായില്‍ ഇതുവരെ 34 % പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് തുടരുകയാണ്. ബൂത്തുകളില്‍ ആദ്യമണിക്കുറുകളിലേതിന് സമാനമായി നീണ്ട നിര തുടരുന്നു. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് രാമപുരം പഞ്ചായത്തില്‍. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മേലുകാവില്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് പോളിംഗ് ശതമാനം മേലുകാവിലായിരുന്നു രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 176 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. കനത്ത സുരക്ഷയാണ് മണ്ഡലത്തിലുടനീളം ഒരുക്കിയിരിക്കുന്നത്.

